രുചികൂട്ടുകളുടെ കലവറയാണ് നമ്മുടെ സ്വന്തം കേരളം..
ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഫാസ്റ്റ് ഫൂഡ് ലെഞ്ജ് ബോക്സിന്റെ കഥയല്ല കേട്ടോ…
രാവിലെ വീട്ടിലെ പൂവങ്കോഴിയുടെ കൂവൽ കേട്ടുണരുന്ന നമ്മുടെ വീടുകളിലെ അടുക്കളയിലെ ആ ഓട്ടപ്പാച്ചിലുകളാണ്…ആ ബാഗ്രൗണ്ട്‌മ്യൂസിക്ക് കേട്ടായിരിക്കും നമ്മളൊക്കെ ഉണരുന്നത്…
സൈക്കിളിൽ പത്രം വീശിയെറിയുന്നതും അത് ലക്ഷ്യസ്ഥാനമായ ഉമ്മറകോലയിൽ ലാന്റ് ചെയ്യുന്നതും ഒരു കൗതുകമായിരുന്നു..
പാൽകാരന്റെ വരവായി ഇടവഴിയിലൂടെ വിവിധ ജോലിക്ക് പോകുന്നവരുടെ തിരക്കാണ്…
എണീറ്റ് സ്ക്കൂളിൽ പോകാൻ നോക്കട..
എല്ലാ കൗതുകവും അവിടെ അവസാനിച്ചു..
വക്ക്പൊട്ടിയ പഴയൊരു പെയ്ന്റ് പാത്രത്തിൽ ഉയരത്ത് തൂങ്ങികിടക്കുന്ന ഉമിക്കരിപാത്രത്തിൽ കൈയിട്ട്..പല്ലും തേച്ച് അമ്മതലയിൽ വാരിപ്പൊത്തിയ എള്ളെണ്ണ നെറ്റിയിലൂടെ കണ്ണിലെത്തിയിട്ടുണ്ടാവും …ന്നേരെ കിണറിന്റെയടുത്തേക്ക് .. പോവുന്ന വഴിക്ക് പറബിൽ വെട്ടിയിട്ട പച്ചഓലയിൽ നിന്നും എടുത്ത ഈർക്കിലും ചെവിയിൽ വച്ച് ഒരൊറ്റഓട്ടം..!
വീടിന്റെ പടിയ്ക്കലെ കാത്ത് നിക്കുന്നുണ്ടാവും ആട്ടിയ വെളിച്ചെണ്ണയിൽതാളിച്ച കക്കാളിച്ചമ്മന്തിയുടെ മണം..
അരിപ്പൊടികൊണ്ടുള്ള നിറയെ ദ്വാരങ്ങൾ ഉള്ള ആ ദോശയിലേക്ക് ഒരു വശത്ത് അമ്മ ആ തക്കാളികറിയൊഴിക്കും ബട്ടൺസ് ഇടാത്ത ആ ഷർട്ടും ട്രൗസറും ഇട്ട് മടിയിൽ വെച്ച് ഒരൊറ്റ പിടിപിടിക്കും..
അന്നേരം അച്ചമ്മ പറബീന്ന് വെട്ടികൊണ്ടുവന്ന വാഴയില വിറകടുപ്പിലെ കനലിൽ ഇങ്ങനെ വാടിതുടങ്ങും..
പഴയപത്രം അടുപ്പ് തിണ്ണയിൽവച്ച് അതിന്റെ മേലെ ഈ വാഴയിലവെച്ച്.. അതിലേക്ക് രണ്ട് കോരി ചോറും രാവിലെ തള്ളകോഴിയുടെ പരിഭവം മൈന്റ് ചെയ്യാതെ കോഴിക്കൂട്ടിൽ കയ്യിട്ടെടുത്ത കോഴിമുട്ടപൊരിച്ചതും വെച്ച് സൈഡിൽ ഒരു ചീരഉപ്പേരിയും..പിന്നെ തക്കാളിതാളിച്ചതു ഉപ്പിലിട്ട കടുമാങ്ങയും വച്ചൊരു പൊതിയങ്ങ് പൊതിഞ്ഞുതരും….
സ്ക്കൂൾസഞ്ചിയിൽ ഗണിതശാസ്ത്രത്തിന്റെയും മലയാളം , സാമൂഹ്യശാസ്ത്രം പോലുള്ള പുസ്തകങ്ങൾക്ക് സൈഡിൽ ആളിങ്ങനെ ഗമയിൽ ഒരെയിരിപ്പാണ്…ലോങ്ങ്ബെൽ കേട്ടാൽ ഓടി ബെഞ്ചിൽ കയറിയിരുന്ന് ആ പൊതിയിങ്ങോട്ട് തുറക്കും…ജീവിതത്തിൽ ഇന്നുവരെ ഉപയോഗിച്ച വിലകൂടിയ ഒരു സുഗന്ധദ്രവ്യത്തിനും തരാൻ കഴിയാത്തൊരനുഭവമാണ്.. കൂടെ ഇന്ന് ആ ഓർമ്മകളും സ്വാദും…❤️
ഒരു പക്ഷെ ആ ഓർമ്മകളും അനുഭവങ്ങളും ആയിരിക്കാം…
മറക്കാൻ കഴിയാത്ത കാലഘട്ടത്തിനൊപ്പം സഞ്ചരിച്ച രുചികൂട്ടുകളിലെ ചില ഓർമ്മപ്പെടുത്തലുകളും കൈപ്പുണ്യവും.. ഈസംരംഭത്തിലും നിങ്ങൾക്ക് ഉറപ്പ്‌നൽകുന്നു…
Thank you..!
image courtesy:pintrest
Super
♥thank you..!!